മണ്ണാര്‍ക്കാട്: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്പെഷ്യാലിറ്റി ഒപികളും ജനറല്‍ ഒപിയും വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നിര്‍ത്തി വെ ച്ച് പ്രതിഷേധിച്ചു.കേരള ഗവ മെഡിക്കല്‍ ഓഫീസേഴ്സ് അസോസി യേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.കെജിഎംഒഎ പ്രതിനി ധികളായ ഡോ.അമാനുള്ള,ഡോ.സുബോദ്,ആര്‍എംഒ ഡോ.ശ്രുതി എന്നിവര്‍ സംസാരിച്ചു.