വാക്‌സിന്‍ ടോക്കണ്‍ വിഷയത്തില്‍ നഗരസഭ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ വാക്‌സിന്‍ ടോക്കണ്‍ അറി യിപ്പ് നല്‍കിയ സമയത്തിന് മുന്നേ കൊടുത്ത തീര്‍ത്ത സംഭവത്തി ല്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ സി മുഹ മ്മദ് ബഷീര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.ചില ഇടനിലക്കാര്‍ മുഖേന പല ആളുകള്‍ക്കും ടോക്കണ്‍ ലഭ്യമാക്കിയതായും ടോക്കണ്‍ വിതരണത്തിലെ വ്യാപാക തിരിമറി ആശുപത്രി സൂപ്രണ്ടും പിആര്‍ ഒയും ജീവനക്കാരും ചേര്‍ന്ന് നടത്തുന്നതായി അറിയുന്നുവെന്നും ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നഗരസഭ ഭരണസമിതിയുമായി ആലോചിച്ച് കുറ്റമറ്റ രീതിയില്‍ വാക്‌സിന്‍ വിതരണം നടപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീ കരിക്കണം.കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യ ത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ കോവിഡ് പ്രതിരോധ കുത്തി വെപ്പ് നടത്തുന്നതിന് താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് ആവശ്യ മായ സഹായങ്ങള്‍ എല്ലാം തന്നെ നഗരസഭ ഒരുക്കി നല്‍കിയിട്ടു ണ്ട്.എന്നാല്‍ ആശുപത്രി അധികൃതര്‍ പൊതുജനങ്ങള്‍ക്ക് വാക്‌സി ന്‍ നല്‍കുന്ന കാര്യത്തില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സ്‌പോട്ട് അഡ്മിഷനില്‍ യാതൊരു വ്യക്തതയും ആശുപത്രി അധികൃതര്‍ നല്‍കുന്നില്ല.ഇത് കാരണം കുത്തിവെപ്പിനും വരുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരം കാണണമെന്നും നഗരസഭയിലുള്ള വയോമിത്രം, പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതികളിലുള്‍പ്പെട്ട കിടപ്പു രോഗി കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി പൊതുജനങ്ങള്‍ക്ക് പരാതിക്ക് ഇടവരാത്ത വിധം വാക്‌സിന്‍ വിതരണം നടത്തുന്നതിന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍ കിയ പരാതിയില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!