മണ്ണാര്‍ക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടന്നു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡ ന്റ് വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഒ കേശവന് ആമുഖ പ്രഭാഷണവും കെ കെ വിനോദ് കുമാര്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. പുസ്തക ചെപ്പ് പരിപാടിയുടെ ആദ്യ ദിനത്തെ പുസ്തകാവതരണം എഴുത്തുകാരന് ശിവപ്രസാദ് പാലോട് നിര്‍വഹിച്ചു.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അമ്മയെ കാണാന്‍ എന്ന നോവലിന്റെ വയനാനുഭവമാണ് പങ്കിട്ടത്.ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ സ്വാഗതവും ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി എംകെ രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു.