മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ ഡറി പ്രാക്ടിക്കല്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതിനാല്‍ ജില്ലയി ലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്റ റുകള്‍, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ രോഗി കളെ സമീപത്തെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റിയതാ യി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീ സറായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ അറിയി ച്ചു. ഇത്തരത്തില്‍ പരീക്ഷ നടത്തിപ്പിനെ ബാധിക്കാന്‍ സാധ്യതയു ള്ളതായി കണ്ടെത്തിയ 20 കേന്ദ്രങ്ങളില്‍ 16 കേന്ദ്രങ്ങളിലെ രോഗി കളെയാണ് സമീപത്തുള്ള ഡി.സി.സി,സി.എഫ്.എല്‍.ടി.സി. കളി ലേക്ക് മാറ്റിയത്. നാല് കേന്ദ്രങ്ങളില്‍ നിലവില്‍ രോഗികളെ പ്രവേ ശിപ്പിച്ചിട്ടില്ലാത്തതിനാല്‍ പരീക്ഷ നടത്തിപ്പിനെ ബാധിക്കില്ല. ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
എലപ്പുള്ളി ജി.എ.പി.എച്ച് എസ്.എസ്, ചന്ദ്രനഗര്‍ ഭാരത് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറളി എച്ച്.എസ്, പെരിങ്ങോട്ടുകുറിശ്ശി മോ ഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോട്ടായി ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍, നെന്മാറ ജി.ജി.എച്ച് എസ്.എസ്, കോഴിപ്പാറ ജി. എച്ച്.എസ്. എസ്, വടവന്നൂര്‍ വി.എം.എച്ച്.എസ്.എസ്, കോട്ടോപ്പാടം കെ.എ.എച്ച് എസ്.എസ്, പുത്തൂര്‍ ഗവ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റല്‍, തെങ്കര ജി.എച്ച്.എസ്.എസ്, പറക്കുളം എം.ആര്‍ .എസ് ഹോസ്റ്റല്‍, കൊപ്പം ജി.വി എച്ച്.എസ്.എസ്, തൃത്താല മേഴത്തൂ ര്‍ ജി.എച്ച്.എസ് എസ്, അമ്പലപ്പാറ കടമ്പൂര്‍ ജി.എച്ച്.എസ്.എസ്, ചള വറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കു ന്ന ഡി.സി.സി / സി.എഫ്.എല്‍.റ്റി.സികളില്‍ നിന്നുമാണ് രോഗി കളെ സമീപത്തുള്ള കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഈ കെട്ടിടങ്ങളില്‍ നാളെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും.
പെരുവമ്പ് സി.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരുമാട്ടി എച്ച് .എസ്, കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്, അനങ്ങനടി എച്ച്. എസ്.എസ് എന്നിവിടങ്ങളില്‍ നിലവില്‍ രോഗികളെ പ്രവേശിപ്പിച്ചി ട്ടില്ല. ഇനി പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സമീപത്തുള്ള സെന്ററിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.