കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 3038

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3675 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 225 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 113 പുരുഷന്‍ മാരും 112 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 89 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതില്‍ 36 പുരുഷന്‍മാരും 53 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 14 പേര്‍ രണ്ടാം ഡോസുമടക്കം 26 പേരും, 52 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 18 പേര്‍ രണ്ടാം ഡോസുമടക്കം 70 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 68 പേര്‍ ഒന്നാം ഡോസും , 45 വയസ്സിനും 60നും ഇടയിലുള്ള 1334 പേര്‍ ഒന്നാം ഡോസും 337 പേര്‍ രണ്ടാം ഡോ സുമടക്കം 1671 പേരും, 60 വയസിനു മുകളിലുള്ള 840 പേര്‍ ഒന്നാം ഡോസും 686 പേര്‍ രണ്ടാം ഡോസുമടക്കം 1526 പേരും കോവിഷീല്‍ ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 61 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 3038 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ഇതില്‍ ഒരാള്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസുമടക്കം 9 ആരോഗ്യ പ്രവര്‍ത്തകരും,197 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസുമടക്കം 221 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 406 പേര്‍ ഒന്നാം ഡോസും 1500 പേര്‍ രണ്ടാം ഡോസും അടക്കം 1906 പേരും, 60 വയസ്സിനു മുകളിലുള്ള 139 പേര്‍ ഒന്നാം ഡോസും 758 പേര്‍ രണ്ടാം ഡോസുമടക്കം 897 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എ ടുത്തിട്ടുണ്ട്. ആകെ 13 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!