കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഇന്റര്‍ നെറ്റ് കമ്പനികളും സര്‍ക്കാരും ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുമരംപുത്തൂരില്‍ മൊബൈല്‍ ടവറിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ മേരി സന്തോഷ് ഉദ്ഘാട നം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.ഷെഫിക്ക് കഷായപ്പടി, അസീര്‍ വറോടന്‍ ,കുട്ടന്‍ മരുതുക്കാട്,ഷാജി,സലിം,നിസാര്‍ മൈലാമ്പാടം ഇര്‍ഫാന്‍ പള്ളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
കൊള്ളലാഭം കൊയ്യുന്ന മൊബൈല്‍ കമ്പനികള്‍ അവശ്യമായ ഡേറ്റ വേഗത ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, പഠനാവ ശ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ നല്‍കുക, റേഞ്ച് ഇല്ലാത്ത മലയോര പ്രദേശങ്ങളായ കാരാപ്പാടം, മൈലാമ്പാടം, പൊതുവപ്പാടം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.