മണ്ണാര്‍ക്കാട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാര്‍ഡ്തലങ്ങളില്‍ പ്രതിഷേധ ദിനം ആചരിച്ചു. ലോക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കി യ അനീതിക്കെതിരെയാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

കുന്തിപ്പുഴയില്‍ നടന്ന സമരം

മണ്ണാർക്കാട്: കുന്തിപ്പുഴയിൽ നടന്ന പരിപാടി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.സിറാജുദ്ദീൻ ടി.പി ഉസ്മാൻ,  ഷമീർ ബാപ്പു, വി.കെ മുത്തുട്ടി,  കെ.നാസർ,  കെ.ടി അബ്ദു സാഹിം , എൻ.വി സൈദ്, കെ. പി മൻസൂർ,  എൻ.സെയ്താലി, സൈദ്, ഹസൈനാർ, ഷാജഹാൻ,  ഗഫൂർ സംബന്ധിച്ചു.

പുത്തില്ലത്ത് നടന്ന സമരം

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് വാർഡ് 18 പുത്തില്ല ത്ത് നടന്ന പ്രധിഷേധ ധർണ ജില്ല ലീഗ്   വൈസ് പ്രസിഡന്റ് പൊ ൻപാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്‌തു. വാർഡ് പ്രസിഡന്റ് പി.പി മുഹമ്മദാലി, സെക്രട്ടറി ഹുസൈൻ കാക്കാടൻ, മുഹമ്മദാലി കാക്കാടൻ  തുടങ്ങിയവർ നേതൃത്വം നൽകി. 

തെങ്കരയില്‍ നടന്ന സമരം

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ടി.എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മജീദ് തെങ്കര, ടി.കെ ഫൈസൽ, പി.എ ലത്തീഫ്, അനീസ് നീരാണി എന്നി വർ നേതൃത്വം നൽകി.

വടശ്ശേരിപ്പുറത്ത് നടന്ന സമരം

മണ്ണാർക്കാട്: കൊമ്പം വടശ്ശേരിപ്പുറം വാർഡിൽ എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അക്കര മുഹമ്മദ് അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ഹമീദ് കൊമ്പത്ത്, പി.മുഹമ്മദലി, ടി.അബ്ബാസ്, കെ.എച്ച് ഫഹദ്, ഷഹീർ കോൽക്കാട്ടിൽ, കെ. ആസിഫലി, കെ.സുഹൈൽ സംബന്ധിച്ചു.

കുമരംപുത്തൂരില്‍ നടന്ന സമരം

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് പത്താം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം മണ്ഡലം ട്രഷറർ  ഹുസൈൻ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. സുബൈർ കോളശ്ശേരി,  ഷറഫുദ്ദീൻ  ചങ്ങലീരി,  ഹംസ വടക്കേതിൽ,  ഹസ്സൻ, സൈഫുദ്ദീൻ വടക്കേതിൽ, അനീസ്, അജുവദ് സംബന്ധിച്ചു.

മണ്ണാർക്കാട്: കോട്ടോപ്പാടത്ത്  നടന്ന പ്രതിഷേധ സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്  മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ.കെ കുഞ്ഞയമ്മു, മുനീര്‍ അക്കര, മനാഫ് കോട്ടോപ്പാടം, മൂസ ഓത്തുപള്ളി, എന്‍.പി അസീസ് ഹാജി, സി.പി അലി, ഷറഫുദ്ദീന്‍ പുല്‍ക്കട, അസീസ് ആനിക്കാടന്‍, ഷറഫുദ്ദീന്‍ കിഴക്കേക്കര,  നാസര്‍ സി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടോപ്പാടത്ത് നടന്ന സമരം

മണ്ണാർക്കാട്: അരിയൂരിൽ നടന്ന പ്രതിഷേധം  മുസ്‌ലിം ലീഗ് ജില്ലാലീഗ് സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി.മൊയ്തീൻ അധ്യക്ഷനായി.സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പാറയിൽ മുഹമ്മദലി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പടുവിൽ മാനു,എൻ.പി.ഹമീദ് തുടങ്ങിയവർ പങ്കെടുത്തു

അരിയൂരില്‍ നടന്ന സമരം

മണ്ണാർക്കാട്: കൊമ്പം വടശ്ശേരിപ്പുറം വാർഡിൽ എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നാസർ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അക്കര മുഹമ്മദ് അധ്യക്ഷനായി.മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ഹമീദ് കൊമ്പത്ത്, പി.മുഹമ്മദലി, ടി. അബ്ബാസ്, കെ.എച്ച്ഫഹദ്,ഷഹീർ കോൽക്കാട്ടിൽ, കെ.ആസിഫലി, കെ.സുഹൈൽ സംബന്ധിച്ചു.

മണ്ണാർക്കാട്: ചന്തപ്പടി മേഖല ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധം മണ്ഡലം ലീഗ് സെക്രട്ടറി സി.ഷഫീക്ക് റഹ്മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ  സമീർ വേളക്കാടൻ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഡ്വ.നൗഫൽ കളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹംസ കുറുവണ്ണ, സക്കീർ മുല്ലക്കൽ, സമദ് പൂവ്വകോടൻ, മജീദ്പാലൂർ, ബാബു മണിയാറൻ എന്നിവർ സംബന്ധിച്ചു. നാസർ പാതാക്കര സ്വാഗത വും ഷമീർ കല്ലുപാലൻ നന്ദിയും പറഞ്ഞു.

പനയമ്പാടത്ത് നടന്ന സമരം

കരിമ്പ: പനയംപാടത്തു പ്രധിഷേധ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത്‌ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സലാം ആറോ ണി, അൽത്താഫ് കരിമ്പ, സുലൈമാൻ, ജാസിൽ എ.എം, അബ്ദുൽ ജലീൽ, ബഷീർ, ശംസുദ്ധീൻ എന്നിവർ സംബന്ധിച്ചു

കച്ചേരിപ്പറമ്പ് നടന്ന സമരം

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധിച്ച പരിപാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സൈനുദ്ധീന്‍ താളിയില്‍ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി പുളിയക്കോട് സ്വാഗതവും അബ്ദുല്‍ ഖാദിര്‍ താളിയില്‍ നന്ദിയും പറഞ്ഞു. കെ സി ഷറഫുദ്ദീന്‍, നഫാഹ് മദനി, ഫരീദ്, അല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു.

ആര്യമ്പാവ് റോഡില്‍ നടന്ന സമരം

കോട്ടോപ്പാടം: പഞ്ചായത്ത് എട്ടാം വാർഡ് തല ഉദ്ഘാടനം ആര്യ മ്പാവ് റോഡ് സെന്ററിൽ വെച്ച് നടന്നു. പ്രതിഷേധത്തിൽ വാർഡ് ലീഗ് സെക്രട്ടറി കെപി.മജീദ്,പഞ്ചായത്ത് പ്രവാസിലീഗ് സെക്രട്ടറി ജലീൽ പൊൻപാറ,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സാലിം.സി,എംഎസ്എഫ്‌ ജില്ലാ വൈസ് പ്രസിഡന്റ് കെപി. അഫ്‌ ലഹ്,സലാല കെഎംസിസി നേതാവ് ഹൈദരാലി.കെ,ഹുസ്സൈൻ മുസ്‌ലിയാർ,കബീർ മാങ്കാവിൽ,എംഎസ്എഫ്‌ശാഖ പ്രസിഡന്റ് മുർഷിദ്.കെടി,സെക്രട്ടറി റാസിഖ് നാലകത്ത് തുടങ്ങിയവർ പങ്കെ ടുത്തു.

അമ്പാഴക്കോട് നടന്ന സമരം

മണ്ണാർക്കാട് : ആരാധനാലയങ്ങൾ തുറക്കാൻ നടപടി വേണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അമ്പാഴക്കോട് സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എം. കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മെമ്പർ ഹംസ കിളയിൽ, പഞ്ചായത്ത്‌ ലീഗ് വൈസ് പ്രസിഡന്റ് ഹുസൈൻ പോറ്റൂർ, എൻ ലത്തീഫ്, വി സൈനുദ്ധീൻ,സി പി കുഞ്ഞുമുഹമ്മദ്‌, സി സുബൈർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!