അലനല്ലൂര്‍: കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് തുക കൈമാറി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹ യര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 2019-20 വര്‍ഷത്തെ ഏഴാം തരത്തിലെ എ ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ പി.അക്ബര്‍ അലി, സജ്‌ന സത്താര്‍ എന്നിവര്‍ പ്രിന്‍സിപ്പള്‍ കെ.ജെ.രാജ്കുമാറില്‍ നിന്ന് തുക സ്വീകരിച്ചു.പി.ടി.എ. ആക്ടിംഗ് പ്രസിഡന്റ് സി.സക്കീര്‍, എസ്.എം.സി. ചെയര്‍മാന്‍ നാരായണന്‍ കുട്ടി, പി.അഹമ്മദ് സുബൈര്‍, പ്രധാനാധ്യാപകന്‍ എന്‍. അബ്ദു ന്നാസര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്സ് അധ്യാപകന്‍ പി.ദിലീപ്, വിദ്യാര്‍ത്ഥികളായ ദില്‍ന.എം.നാസര്‍, വി.അന്‍ഷ, വി.പി.സന ഫാത്തിമ, പി. ഫെബിന്‍സ്, കെ. അന്‍സബ് എന്നിവര്‍ നേതൃത്വം നല്‍കി.