മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റി ക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സര്‍ വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവ രമറിയിക്കും.
വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് തുറ ക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരി ക്കുന്നത്. കാറ്റഗറി സി, ഡി എന്നിവിടങ്ങളില്‍ സര്‍വ്വേ ഉടന്‍ തുടങ്ങി ല്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലി ഫോണ്‍ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വില നിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നയ രൂപീകരണത്തിന് വളരെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വ്വേ കഴിഞ്ഞമാസം പുനരാരം ഭിച്ചിരുന്നെങ്കിലും കേരളത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. കോ വിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ജാഗ്രതയോടെയും മുന്‍ കരുതലോടെയും ഫീല്‍ഡ് സന്ദര്‍ശനം നടത്താന്‍ ബന്ധപ്പെട്ട ഓഫീ സര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.