കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് പുഴയുടെ പാലത്തിനോട് ചേര്‍ന്ന് പാതയുടെ ഒരു വശം ഇടിഞ്ഞു. ഇ രുപതടിയോളം താഴ്ചയുള്ള ഇവിടെ പത്തടിയോളം നീളത്തില്‍ സ്വ കാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിച്ചി ലുണ്ടായത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധ യില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് വഴിവെച്ചത്.റോഡിന്റെ വശങ്ങളില്‍ വിള്ളലുകളുമുണ്ടായിട്ടുണ്ട്. വാട്ടര്‍ അതോറ്റിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ ന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടു.അപകടസാധ്യത മുന്നി ല്‍ കണ്ട് പാതയുടെ ഒരു വശത്ത് കൂടെയാണ് ഗതാഗതം അനുവദി ക്കുന്നത്.
മണ്ണിടിച്ചിലുണ്ടായ സ്ഥലം ദേശീയ പാത അസി.എക്‌സി.എഞ്ചിനീയ ര്‍ ഷെരീഫ് സന്ദര്‍ശിച്ചു.ഇടിഞ്ഞ ഭാഗം കെട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുന: സ്ഥാ പന പ്രവര്‍ത്തനങ്ങളും ഓവര്‍സിയര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്.