അഗളി:അട്ടപ്പാടിയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും മൂന്ന് മരണം സംഭവിക്കുകയും ചെയ്ത മേലേ മുള്ളി ഊരിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് അട്ടപ്പാടി ട്രൈബല്‍ എംപ്ലോയീസ് സംഘടന.ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് കിറ്റുക ള്‍ നല്‍കിയത്.ഊരിലെ കുടിവെള്ള പ്രശ്നം,അണുവിമുക്തമാക്കള് എന്നീ കാര്യങ്ങളില്‍ സംഘടനയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഭാര വാഹികള്‍ ഊര് നിവാസികള്‍ക്ക് ഉറപ്പ് നല്കി.പച്ചക്കറി കിറ്റ് വിത രണം പ്രസിഡന്റ് രവികുമാര്‍,സെക്രട്ടറി കെ എ ചന്ദ്രന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ ശിവപ്രിയന്‍, ധര്മന്, രംഗ സ്വാമി,മണികണ്ഠന്,മൂര്‍ത്തി,രംഗസ്വാമി എന്നിവര്‍ സംബന്ധിച്ചു.