കോട്ടോപ്പാടം:കേന്ദ്ര ഭക്ഷ്യഭദ്രത കിറ്റ് വിതരണത്തില്‍ അഴിമതി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോട്ടോപ്പാടം കെഎഎച്ച്എ ച്ച്എസ് സ്കൂളിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.സര്‍ക്കാര്‍ യുപി വിഭാഗം കുട്ടികള്‍ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ അനുവദിച്ച തില്‍ ഒരു ലിറ്റര്‍ മാത്രമേ കിറ്റില്‍ ലഭ്യമായുള്ളൂവെന്നാണ് ബി ജെ പിയുടെ ആക്ഷേപം.സമരം ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം സെ ക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് രതീഷ് കല്ലി ങ്ങല്‍ അധ്യക്ഷനായി.സെക്രട്ടറി ശിവദാസ്,യുവമോര്‍ച്ച പ്രസിഡ ന്റ് അഭിജിത്,വിനോദ്,സുപ്രഭാത് എന്നിവര്‍ പങ്കെടുത്തു.
