അലനല്ലൂര്‍: സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് എത്തിച്ച് നല്കാന് വായനശാലയൊരുക്കിയ ചലഞ്ച് ഏറ്റെടുത്ത് നാട്.അലനല്ലൂര്‍ പഞ്ചായത്തിലെ ചേലക്കുന്ന് ചേതന വാ യനശാലയാണ് വേറിട്ട ചലഞ്ച് നടപ്പാക്കിയത്.കോവിഡ് പ്രതിസ ന്ധിയെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ വിഷമിച്ചിരുന്ന 24 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ചേതന വായനശാലയുടെ നോട്ട് ബുക്ക് ചലഞ്ച് തുണയായി.വായനശാല പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയള വിനിടെ നടപ്പാക്കിയ പദ്ധതിക്ക് നാട് നല്കിയ മികച്ച സ്വീകര്യത പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി വായനശാല സെക്രട്ടറി കെ ജി രാജേന്ദ്രന് പറഞ്ഞു.വായനശാല പ്രസിഡന്റ് അനില്‍ മാസ്റ്റ ര്‍,സെക്രട്ടറി രാജേന്ദ്രന് കെ.ജി,സനൂപ്, ഫഹദ്, ശ്രാവണ്‍, ജിഷ്ണു, രാ ഹുല്‍,ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
