മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ടിയു നടപ്പാക്കുന്ന ‘കരുതല്‍ സ്പര്‍ശം’ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് ഉപജില്ലാ കമ്മിറ്റി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള മുഴുവന്‍ പച്ചക്കറി, പലചരക്ക് സാധനങ്ങളും നല്‍കി. കെ.എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോടില്‍ നിന്നും നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.എ സലീം, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്, ടി.കെ അബ്ദുല്‍ സലാം, സി.കെ റിയാസ്, പി.മുഹമ്മദാലി, പി.ഹംസ,എം.റിയാസ് എന്നിവര്‍ സംബന്ധിച്ചു.
