അഗളി:ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വനത്തില്‍ നിന്നും കഞ്ചാവു ചെടികള്‍ എക്‌സൈസ് പിടികൂടി.പാടവയല്‍ കുറുക്ക ത്തി കല്ലിന് രണ്ട് കിലോ മീറ്റര്‍ മുകളില്‍ വനത്തില്‍ നിന്നും രണ്ടിട ത്തായി നട്ടുപരിപാലിച്ചിരുന്ന 120 കഞ്ചാവു ചെടികളാണ് കണ്ടെടു ത്ത് നശിപ്പിച്ചത്.ആറ് മാസത്തോളം പ്രായമുള്ളതും വിളവെടുപ്പിന് പാകവുമായ ചെടികളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറി യിച്ചു.ലോക്ക് ഡൗണ്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവു ചെടികള്‍ കണ്ടെത്തി യത്.പ്രിവന്റീവ് ഓഫീസര്‍ സല്‍മാന്‍ റസാലി,സിവില്‍ എക്‌സൈ സ് ഓഫീസര്‍ ജോണ്‍സണ്‍,ഡ്രൈവര്‍ അനു രാജ് എന്നിവര്‍ പരിശോ ധനയില്‍ പങ്കെടുത്തു.
ലോക് ഡൗണിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വ ത്തില്‍ അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള പരിശോധനയില്‍ ഇതിനകം നിരവധി തവണ അട്ടപ്പാടിയില്‍ നി ന്നും ചാരായവും വാഷും പിടികൂടിയിട്ടുണ്ടെങ്കിലും കഞ്ചാവ് പിടി കൂടുന്നത് ഈ വര്‍ഷം ഇതാദ്യമാണ്.ഈ സാഹചര്യത്തില്‍ പരിശോ ധന വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോ ണി ജോസ് അറിയിച്ചു.
സമ്പൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് മദ്യത്തിന്റെ ലഭ്യതയില്ലാതായ തോടെ അട്ടപ്പാടി മേഖലയിലും ചാരായം വാറ്റ് സജീവമായതിന്റെ തെളിവാണ് ദിനേനെ എക്‌സൈസ് വാഷ് പിടികൂടുന്ന സംഭവം വെ ളിവാക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചോളം കേസുകളാണ് പോലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്.മൂന്ന് ദിവസം മുമ്പ് ഷോളയൂര്‍ ഗോഞ്ചിയൂര്‍ ഊരിന് മുകളില്‍ കാട്ടില്‍ നടത്തിയ പരിശോധനയില്‍ വെള്ളച്ചാലില്‍ പഴയ തടയണക്ക് സമീപത്ത് നിന്നും ഒരു കുടത്തിലും നൂറ് ലിറ്റര്‍ കൊള്ളുന്ന ഒരു ബാരലിലുമായി സൂക്ഷിച്ചിരുന്ന 118 ലിറ്റര്‍ വാഷ് കണ്ടെത്തിയിരുന്നു.ഇതേ ദിവസം മണ്ണാര്‍ക്കാട് പോലീസ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരു ടെ നിര്‍ദേശ പ്രകാരം പൊറ്റശ്ശേരി പൂഞ്ചേലയില്‍ സ്വകാര്യ വ്യക്തി യുടെ പറമ്പില്‍ നിന്നും 70 ലിറ്റര്‍ വാഷും പിടികൂടിയിരുന്നു. കഴി ഞ്ഞ ദിവസം ഷോളയൂര്‍ പോലീസും എക്‌സൈസും ചേര്‍ന്ന് നട ത്തിയ റെയ്ഡിലും 415 ലിറ്റര്‍ വാഷ് കണ്ടെത്തിയിരുന്നു.വിദേശ മദ്യം സുലഭമായി ലഭിച്ചിരുന്ന മണ്ണാര്‍ക്കാട് നിന്നും തമിഴ്‌നാട് അതിര്‍ ത്തിയിലെ ആനക്കട്ടിയില്‍ നിന്നും ഇപ്പോള്‍ മദ്യം ലഭ്യമല്ലാത്തതാണ് അട്ടപ്പാടിയില്‍ വ്യാജവാറ്റു സംഘം സജീവമായതിന്റെ കാരണം.