അഗളി: അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികള്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്ന മുറ യ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങള്‍ നിലവില്‍ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി. കെ സുരേഷ് കുമാര്‍ അറി യിച്ചു. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും രോഗവ്യാപന സാധ്യത കണക്കിലെടു ത്തും സാമൂഹിക പഠന മുറികളും ഓണ്‍ലൈന്‍ സ്റ്റഡി സെന്ററുക ളും നിലവില്‍ തുറന്നു പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണു ള്ളത്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും ഏപ്രി ല്‍ മാസത്തില്‍ ലഭിച്ച അറിയിപ്പിനെ തുടര്‍ന്നാണ് സാമൂഹിക പഠന മുറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. നിലവില്‍ ഗോത്ര മേഖ ലയിലെ കുട്ടികള്‍ സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെയും വീടുകളില്‍ ടിവി, മൊബൈല്‍ എന്നീ സൗകര്യങ്ങള്‍ ഉള്ളവര്‍ ഇവ ഉപയോഗിച്ചുമാണ് പഠനം നടത്തി വരുന്നതെന്നും പ്രോജക്ട് ഓഫീ സര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!