മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3407 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 868 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.ഇതില്‍ 513 പുരുഷന്‍ മാരും 355 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും അടക്കം 42 പേരും , 1536 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 482 പേര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 292 പേര്‍ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള 187 പേര്‍ ഒന്നാം ഡോസും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 66 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 1403 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഇതില്‍ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനു ബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 318 പേര്‍ ഒന്നാം ഡോസ് കോ വാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 215 പുരുഷന്‍മാരും 103 സ്ത്രീകളും ഉള്‍പ്പെടും.
ഇതുകൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 75 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 25 പേര്‍ രണ്ടാം ഡോസുമടക്കം 100 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 208 പേര്‍ ഒന്നാം ഡോസും 216 പേര്‍ രണ്ടാം ഡോസുമടക്കം 424 പേരും, 60നു മുകളിലുള്ള 114 പേര്‍ ഒന്നാം ഡോസും 242 പേര്‍ രണ്ടാം ഡോസുമടക്കം 356 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 9 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു