മണ്ണാര്‍ക്കാട്:പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വെല്‍ ഫെ യര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേ ഖലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പു സമരം നടത്തി. കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,മണ്ണാര്‍ക്കാട് എന്നിവടങ്ങ ളിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരി ക്കാലത്തും മോദിസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെ ന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മൗനം വെടിയണ മെ ന്നും അമീര്‍ ആവശ്യപ്പെട്ടു.അലനല്ലൂരില്‍ ടി ശുഹൈബ് സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറര്‍ സി.എ.സഈദ്, വൈസ് പ്രസി ഡണ്ട് അബ്ദുല്‍അസീസ്,മുന്‍സിപ്പല്‍ ഭാരവാഹികളായ കെ.കെ. അബ്ദുള്ള, കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ് കുന്തിപ്പുഴ, എം.സി. നിസാം, സുബൈര്‍ കേലന്‍, മുഹമ്മദലിസംഗമം, ഷഫീഖ് പാലോത്ത് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!