അലനല്ലൂര്‍:കോവിഡ് കാലത്ത് ദുരിതത്തില്‍ അകപ്പെട്ടവരെ സ ഹായിക്കാന്‍ കരുതല്‍ സ്പര്‍ശം ജീവ കാരുണ്യ പദ്ധതിയുമായി കേ രള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മറ്റി. ഭക്ഷണം, മരുന്ന്, അവശ്യ വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റാ പാക്കേജ് തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുക.എടത്തനാ ട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് പതിനായിരം രൂപ കൈ മാറി വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളി വളപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, കെ.എസ് .ടി.യു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്, ഉപ ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് ഹനീഫ, ഉപ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി. പി.ഹംസ, ഉപ ജില്ലാ സെക്രട്ടറി സലീം നാലകത്ത്, കെ.പി.അബ്ദുള്‍ മനാഫ്, നൗഷാദ് പുത്തങ്കോട്ട്, കെ. യൂനസ് സലീം, സലാം സുറുമ, കെ.മുനീര്‍, പി. ഫിറോസ് ബാബു, എ.കബീര്‍ എന്നിവര്‍ സംബന്ധിച്ചു.