കല്ലടിക്കോട്:പാലക്കയം പുതുക്കാടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവ ത്തില്‍ പിതാവ് പിടിയില്‍.കടുവാക്കുഴിയില്‍ ജോസ് (57) ആണ് പോ ലീസ് കസ്റ്റഡിയിലുള്ളത് .ജോസിന്റെ മകന് ജിബിന്‍ (29) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.മദ്യപിച്ച് ഉണ്ടായ വഴക്കാണ് കൊല പാതകത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.ജിബിന്റെ തലയ്ക്ക് ജോസ് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവത്രേ.
ബുധനാഴ്ച പുലര്‍ച്ചെ 12നും രണ്ട് മണിക്കും ഇടയായിലായിരുന്നു സം ഭവം.രാവിലെ ജോസ് തന്നെയാണ് വിവരം സമീപവാസികളായ ബന്ധുക്കളെ അറിയിച്ചത്.വീട്ടിലെത്തിയ പോലീസ് ജോസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മദ്യപിച്ച് ഇരുവരും വഴക്കിടുന്നത് പതിവാണെന്നാണ് പറയപ്പെടുന്നത്.കഴിഞ്ഞ രാത്രിയുണ്ടായ വഴ ക്കിനിടെ ജിബിന്‍ ജോസിനെ മര്‍ദിച്ചിരുന്നു.ഇതിന്റെ വൈരാഗ്യ ത്തിലാണ് കയ്യില്‍ കിട്ടിയ ചുറ്റിക കൊണ്ട് പ്രതി ജിബിന്റെ തലക്ക ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇരുവരും വീട്ടില്‍ സ്വന്തമായി ചാരായം വാറ്റി കുടിക്കുന്നതിന്റെ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷ് ജിബിന്‍ നശിപ്പിച്ചതാ ണ് ജോസിനെ പ്രകോപ്പിച്ചതെന്നാണ് പോലീസില്‍ നിന്നും ലഭിക്കു ന്ന വിവരം.
രണ്ട് വര്‍ഷത്തോളമായി ജോസിന്റെ ഭാര്യ ഇവരുടെ കൂടെയില്ല. മരിച്ച ജിബിന്റെ ഭാര്യ സ്വന്തം വീട്ടിലാണ്.പ്രസവത്തിന് പോയ ശേഷം ഇവര്‍ തിരിച്ചു വന്നിട്ടില്ല.ജിബിന്റെ സഹോദരന് ഇടക്കുറു ശ്ശിയിലാണ് താമസം.മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ.സുനില്‍കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാര്‍,കല്ലടിക്കോട് സ്റ്റേ ഷന് ഹൗസ് ഓഫീസര്‍ സിജോ വര്‍ഗീസ്,എസ്ഐ സുള്‍ഫിക്കര്‍ മുളമ്പാട്ടില്‍,പാലക്കാട് നിന്നും വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.