മണ്ണാര്‍ക്കാട്: കോവിഡ് രോഗം പ്രതിരോധിക്കാനും കോവിഡ് മുന്ന ണി പോരാളികളെ സൃഷ്ടിക്കുന്നതിനും മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്മെന്റ് ആന്റ് എന്‍ട്രപ്രേനര്‍ഷിപ്പ് ഉദ്യോഗാര്‍ഥികളെ തിര ഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ക്രിട്ടിക്കല്‍ കെയര്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ്, മെഡിക്കല്‍ എക്വിപ്മെന്റ് ടെക്ക്നോളജി അസിസ്റ്റന്റ്, ഫ്ലെ ബറ്റോമിസ്റ്റ് എന്നിങ്ങനെ ഹെല്‍ത്ത്‌കെയര്‍ വിഭാഗം സ്‌കില്‍ കൗ ണ്‍സില്‍ നിര്‍ദ്ദേശിച്ച ആറ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ജോബ് റോള്‍ രൂപീകരിച്ചിരിക്കുന്നത്.

സയന്‍സ് വിഷയത്തില്‍ പ്ലസ്.ടു പാസായവര്‍ക്ക് ഫ്ലെബറ്റോമിസ്റ്റ് തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു പാസായവ ര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ കോഴ്സിലേക്കും പത്താം ക്ലാസും ഐ.ടി.ഐയും യോഗ്യതയ്‌ക്കൊപ്പം 3-5 വര്‍ഷത്തെ പ്രവൃ ത്തിപരിചയമുള്ളവര്‍ക്കും അല്ലെങ്കില്‍ ടെക്‌നിക്കല്‍ സബ്‌ജെക്ടില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും മെഡിക്കല്‍ എക്വിപ്‌മെന്റ് ടെക്‌നോളജി അസിസ്റ്റന്റ് കോഴ്സിലേക്കും അപേക്ഷിക്കാം. മറ്റെല്ലാ വിഭാഗങ്ങള്‍ ക്കും പത്താം ക്ലാസാണ് യോഗ്യത.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ ഒരുമാസ ത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓണ്‍ ജോബ് പരിശീല നവും നല്‍കും. ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ഗവ. ആശുപത്രികളില്‍ പരിശീലനം നല്‍കും.

ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചത് പ്രകാരം ജില്ലയില്‍ 1570 പേരെയാണ് ആവശ്യമുള്ളത്. ഇവര്‍ക്കുവേണ്ട ക്രാഷ് കോഴ്സും സംഘടിപ്പിക്കുന്നുണ്ട്. പരിശീലനവും ക്രാഷ് കോഴ്സും പൂര്‍ത്തി യാക്കുന്നതോടെ ബന്ധപ്പെട്ട മേഖലകളില്‍ നൈപുണ്യമുള്ള വരാകും.

ജൂണ്‍ ആദ്യവാരമാണ് ട്രെയിനിംഗ് ആരംഭിക്കുക. കോഴ്സിന് ചേരാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ ആറിനകം https://docs.google.com/forms/d/e/1FAIpQLScpwm2b5xqF8opj1LPXHC4GA3G8607OjB-GTu1dhpnUu6AjnA/viewform?usp=sf_link en¦n {]thin¨v KqKnÄ t^mw ]qcn¸n¨p നല്‍കണമെന്ന് ജില്ലാ സ്‌കില്‍ കോഡിനേറ്റര്‍ ബി എസ് സുജിത് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!