മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടിയില്‍ ബെവ്‌കോ ഔട്ട്‌ലെ റ്റിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ മധ്യവയ്‌സകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.തോരാപുരം കോള നിയിലെ വേലായുധന്റെ മകന്‍ സുരേഷ് (47) ആണ് മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു.കഴിഞ്ഞ നാല് ദിവസത്തോള മായി സുരേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. മണ്ണാര്‍ ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!