സ്ഥലം നഗരസഭക്ക് കൈമാറണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് :സബ് ജയില്‍ നിര്‍മിക്കുന്നതിനായി ജയില്‍ വകുപ്പിന് വിട്ടു നല്‍കിയ സ്ഥലം മണ്ണാര്‍ക്കാട് നഗരസഭക്ക് കൈമാറണമെ ന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.മണ്ണാര്‍ക്കാട് നഗരസഭയില്‍ മുണ്ടേക്കരാട് കെപിഐപി യുടെ കൈവശമുള്ള 7.50 ഏക്കര്‍ ഭൂമിയാണ് ജയില്‍ നിര്‍മാണത്തി നായി കൈമാറിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരപ്പുഴ ഡാം നിര്‍മാണ വേളയില്‍ മണ ലും മറ്റും ശേഖരിക്കുന്നതിനായാണ് നഗരസഭയിലെ മുണ്ടെക്കരാട് കൊന്നക്കോട് പ്രദേശത്തെ ഭൂമി വാങ്ങിയത്.ഈ ഭൂമി നിലവില്‍ ഉപ യോഗമില്ലാതെ കിടക്കുകയാണ്.പുതുതായി രൂപീകരിച്ച മണ്ണാര്‍ക്കാ ട് നഗരസഭയില്‍ ഈ സ്ഥലം ഉപയോഗിച്ച് സ്‌റ്റേഡിയം ലൈഫ് ഭവന പദ്ധതിയില്‍ പാര്‍പ്പിട സമുച്ചയം,മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, അറ വുശാല കേന്ദ്രം എന്നിവ നിര്‍മിക്കുന്നതിന് വേണ്ടി 2019ഫെബ്രുവരി യില്‍ പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും എംഎല്‍എ കൈമാറിയിരുന്നു.ഇതേ തുടര്‍ന്ന് പരിശോധ ന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യ മന്ത്രിയുടെ ഓ ഫീസില്‍ നിന്നും ജലവിഭവ വകുപ്പ് എസിഎസിന് നിര്‍ദേശം നല്‍ കിയിരുന്നു.എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ മുണ്ടേക്കരാട്ടെ സ്ഥലം സബ് ജയില്‍ നിര്‍മിക്കുന്നതിന് ഉടമസ്ഥാവകാശം റെവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എംഎല്‍എയെ ന്ന നിലയില്‍ തന്റെയും പ്രദേശവാസികളുടേയും നിര്‍ദേശങ്ങള്‍ ക്കും അഭിപ്രായങ്ങള്‍ക്കും വിരുദ്ധമായാണ് ഉത്തരവ് പുറപ്പെടുവിച്ചി രിക്കുന്നതെന്നും കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

റവന്യു വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി മുഴുവന്‍ ഭൂമിയും നഗരസഭ യുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്ക് വിനിയോഗിക്കു ന്നതിനായി നല്‍കണമെന്ന് എംഎല്‍എ മുഖ്യമന്ത്രിയോട് ആവ ശ്യപ്പെട്ടു.പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി എംഎല്‍എ അറിയിച്ചു.കത്തിന്റെ പകര്‍പ്പ് റവന്യുവകുപ്പ് മന്ത്രി കെ രാജനും എംഎല്‍എ കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!