കല്ലടിക്കോട്: പിതാവ് മകനെ കൊലപ്പെടുത്തി.കരിമ്പ പുതുക്കാട് ഇഞ്ചകവലയില്‍ താമസിക്കുന്ന കടുവാക്കുഴി ജോസിന്റെ മകന് ജിബിന്‍ (ഉണ്ണി കൊച്ച് 29) ആണ് മരണപ്പെട്ടത്. രാത്രി 12 നും 2 നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. മദ്യ പിച്ച് നടന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കല്ലടി ക്കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.