കാഞ്ഞിരപ്പുഴ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തി ല്‍ പിപിഇ കിറ്റ് തുന്നല്‍ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്.കാഞ്ഞിരപ്പുഴ,തച്ചമ്പാറ,കരിമ്പ പഞ്ചായത്തുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്യുന്നതിനാ യാണ് ഇങ്ങിനയൊരു ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.തയ്യല്‍ ജോലി അറിയാവുന്ന വനിതകളെ പങ്കെടുപ്പിച്ച് കുറഞ്ഞ നിരക്കില്‍ ഗുണ മേന്‍മയുള്ള കിറ്റുകള്‍ തയ്ച്ച് നല്‍കുകയാണ് ചെയ്യുന്നത്. താത്പര്യ മുള്ളവര്‍ക്ക് സൗജന്യമായി പിപിഇ കിറ്റ് തുന്നല്‍ പരിശീലനം ഓണ്‍ ലൈനില്‍ ലഭ്യമാകും.സാമൂഹ്യ സേവനത്തിനൊപ്പം സ്ത്രീകള്‍ക്ക് ചെറിയ വരുമാനവും ചലഞ്ചിലൂടെ ഉറപ്പ് വരുത്താന്‍ സാധിക്കുമെ ന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ് പറഞ്ഞു.പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആ രോഗ്യ പ്രവര്‍ത്തകര്‍ക്കായി തുന്നിയ പിപിഇ കിറ്റ് അഡ്വ.കെ ശാന്ത കുമാരി എംഎല്‍എ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.