അഗളി: ഷോളയൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എട്ടര ലിറ്ററോളം നാടന്‍ ചാരായം കണ്ടെത്തി.അഗളി എഎസ്പി പദം സിംഗി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷോളയൂര്‍ വാട്ടര്‍ ടാങ്കിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്.ഷോളയൂര്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്,സിപിഒമാരായ പഴനിസ്വാമി,ചാത്തന്‍, ഷാജി,നിഷ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി യത്.ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ മദ്യദുരന്തങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിലും റൈ ഡുകള്‍ നടന്ന് വരികയാണ്.വ്യാജവാറ്റു കേന്ദ്രങ്ങള്‍ക്കെതിരെ ശക്ത മായ നടപടികള്‍ സ്വീകരിക്കുമെന്ന് അഗളി എഎസ്പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!