മണ്ണാര്‍ക്കാട് :’വീട്ടു പള്ളിക്കൂടം’ എന്ന നൂതന ആശയം ആവിഷ്‌ക രിച്ച് മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂള്‍.ദുരന്ത കാലത്ത് പരിമിതി കളും പ്രയാസങ്ങളും പറഞ്ഞു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അധ്യായന പ്രക്രിയ മു ന്നോട്ടുപോകേണ്ടതുണ്ടെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് വീട്ടു പള്ളിക്കൂടങ്ങള്‍ എന്ന ആശയം വിദ്യാലയ അധികൃതര്‍ മുന്നോട്ടു വെച്ചിട്ടുള്ളത് .പഠനവും അനുബന്ധ പഠനവും ഒരുപോലെ കൊ ണ്ടുപോകാന്‍ വീട്ടുപള്ളിക്കൂടങ്ങള്‍ വലിയ പങ്കാണ് വഹിക്കുക. ബെല്ലടി മുതല്‍ ഇടവേളകളും ഭക്ഷണം,വിശ്രമം തുടങ്ങി ദിനംപ്രതി ചിട്ടപ്രകാരം നടക്കുന്ന സ്‌കൂള്‍ പഠനരീതിയുമുള്‍പ്പെടുത്തി യായിരി ക്കും വിട്ടുപള്ളിക്കൂടങ്ങള്‍ പ്രവര്‍ത്തിക്കുക. കോവിഡ് പ്രതിസന്ധി മൂലം വിദ്യാലയം പൂര്‍വ്വ സ്ഥിതിയിലാകും വരേയ്ക്കാണ് ഈ ഗൃഹാ ന്തര വിദ്യാഭ്യാസം.സ്‌കൂള്‍ പ്രവേശന ത്തോടനുബന്ധിച്ച് പ്രധാനാ ധ്യാപകന്‍ കെ.കെ. വിനോദ് കുമാര്‍ ഈ പദ്ധതിവിശദീകരിച്ചു.

നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ പ്രവേശനോത്സവം ഉദ്ഘാട നം ചെയ്തു. വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍മാന്‍ ഹംസ കുറുവ ണ്ണ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ സിപി പുഷ്പാനന്ദ്, പിടി എ പ്രസിഡന്റ് സികെ അഫ്‌സല്‍, കെ.പി അഷ്‌റഫ്, ഡിഡിഇ കെ. കൃഷ്ണന്‍, എഇഒ ഒ.ജി.അനില്‍കുമാര്‍, ബിപിഒ കെ.മുഹമ്മദാലി,
അബു വറോടന്‍, റോസ് മേരി , എന്‍.കെ സൂസമ്മ, എന്‍എം കൃഷ്ണകു മാര്‍ , ജിഎന്‍ ഹരിദാസ് , അദ്വൈത് രമേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ ഇനം പരിപാടികള്‍ ഓണ്‍ലൈ നായി അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!