മണ്ണാര്‍ക്കാട് :ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശിനി മരിച്ചു.കോവിഡ് പോസിറ്റീവായി ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊറ്റശ്ശേരി കല്ലംകുളം ചേല ക്കാട് ഉണ്ണികൃഷ്ണന്റെ ഭാര്യ വസന്ത (51) ആണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത് .കഴിഞ്ഞ മാസം 26 നാണ് വസന്തക്ക് കോവിഡ് സ്ഥിരീകരിച്ചത് .ഡയബറ്റിക് രോഗിയായ വസന്തയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്നും അസുഖം മൂര്‍ച്ഛിച്ച തിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലും ,ബ്ലാക്ക് ഫംഗസ് സംശയ ത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശി പ്പിക്കുകയായിരുന്നു .കണ്ണിന് ഫംഗസ് ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തയ്യാറാകുന്നതിനിടെയാണ് ചൊവ്വാഴ്ച മരിച്ചത്.