മണ്ണാര്‍ക്കാട്: സഹായത്തിനായി വിളിച്ചാല്‍ സമയം കാലം നോക്കാ തെ ഓടിയെത്തും മണ്ണാര്‍ക്കാട്ടെ ഐഎജി അംഗങ്ങള്‍. വിഷമ ഘട്ട ങ്ങളിലകപ്പെടുന്നവര്‍ക്ക് സേവനമേഖലയിലെ അത്താണിയാ യി മാറുകയാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് അഥവാ ഐഎജി. പ്രവര്‍ ത്തന മാരംഭിച്ച് ഇക്കാലയളവു വരെ അതിന് നേര്‍സാക്ഷ്യങ്ങളേറെയു ണ്ട്.അക്കൂട്ടത്തിലൊരാളാണ് കാഞ്ഞിരപ്പുഴ ചേലേങ്കരയിലെ അമ്പത്തിയഞ്ചുകാരിയായ ലക്ഷ്മി അമ്മ.
ലക്ഷ്മി അമ്മയുടെ വീട്ടില്‍ രണ്ട് പേര്‍ കോവിഡ് ബാധിതരാണ്. ഇന്ന ലെ ലക്ഷ്മി അമ്മയ്ക്കും പനി കലശലായി.എത്രയും വേഗം ആശുപ ത്രിയില്‍ പോകണമായിരുന്നു. മറ്റ്നി വൃത്തികളൊന്നുമില്ലാതായ പ്പോഴാണ് ഐഎജി ഗ്രൂപ്പിനെ അറിയിച്ചത്.ഉടന്‍ ഐഎജി കണ്‍വീ നര്‍ അസ്ലം അച്ചുവിന്റെ നേതൃത്വത്തില്‍ സക്കരിയ,അജ്‌നാസ്, ഹൈദര്‍,ഹമീദ്,ഷഫീഖ്,അനസ് നന്‍മ,അജിത് എന്നിവരടങ്ങുന്ന സംഘം ചേലേങ്കരയിലേക്ക് പുറപ്പെട്ടു.
മലയോര പ്രദേശത്താണ് ലക്ഷ്മി അമ്മയുടെ വീട്.വീടിനടുത്തേക്ക് ആംബുലന്‍സിന് എത്തിപ്പെടാന്‍ വഴി സൗകര്യമില്ല.മാത്രവുമല്ല മുന്നൂറ് മീറ്ററോളം കുത്തനെയുള്ള ഭൂപ്രദേശവും.എന്നാല്‍ ഐഎജി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഈ പ്രതിബന്ധങ്ങ ളെല്ലാം വഴിമാറുകയായിരുന്നു.പിപിഇ കിറ്റ് ധരിച്ച് സ്വയം സുരക്ഷി തരായ ഐഎജി അംഗങ്ങള്‍ എത്തി ലക്ഷ്മി അമ്മയെ സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സ് നിര്‍ത്തിയിട്ടിടത്തേക്ക് എത്തിക്കുകയായി രുന്നു.പിന്നീട് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യും ചെയ്തു.പരിശോധനയില്‍ ലക്ഷ്മി അമ്മ കോവിഡ് നെഗറ്റീവായി രുന്നു.
ദുരന്തമുഖങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് നേരെ സഹായ ഹസ്തം നീട്ടി ഒരു വര്‍ഷം പിന്നിടുകയാണ് മണ്ണാര്‍ക്കാട് താലൂക്കില്‍ ഐഎജി യുടെ പ്രവര്‍ത്തനം.തഹസില്‍ദാറാണ് ഐഎജിയുടെ ചെയര്‍മാന്‍. കണ്‍വീനര്‍ അസ്ലം അച്ചുവും കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍മാഷും ചേര്‍ന്നാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.താലൂക്കില്‍ ആകെ എഴുപതോളം വളണ്ടിയര്‍മാരാണ് സേവനസന്നദ്ധരായി നിലകൊ ള്ളുന്നത്.ലോക്ക് ഡൗണ്‍ കാലം തുടങ്ങിയതു മുതല്‍ വാഹന പരി ശോധനക്കും മറ്റുമായി പോലീസിനെ സഹായിക്കാന്‍ നിരത്തുക ളില്‍ ഐഎജി അംഗങ്ങളുമുണ്ട്.മരുന്നും ഭക്ഷണവുമെല്ലാം ആവ ശ്യക്കാര്‍ക്ക് എത്തിക്കാനുമെല്ലാമായി മഹാമാരിക്കാലത്തും വിശ്ര മമില്ലാതെ നാടിനെ നിലകൊള്ളുന്നു.വിഷമഘട്ടങ്ങളില്‍ അകപ്പെ ടുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളി ക്കാം.ഒരു വിളിപ്പാടകലെ രക്ഷകരായി ഐഎജി അംഗങ്ങളുണ്ട്.