അലനല്ലൂര്‍: ടൗണ്‍ വാര്‍ഡിലെ എല്ലാ കുടുംബങ്ങള്‍ക്കും സമീപ പ്രദേശങ്ങളായ സിനിമാക്കുന്ന്,പാക്കത്ത് കോളനി,നെന്മിനിശ്ശേരി തുടങ്ങിയ ഭാഗങ്ങളിലും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.ടൗണ്‍ വാര്‍ഡ് അംഗം പി മുസ്തഫയുടേയും അലനല്ലൂര്‍ ഡിവിഷന് ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീമിന്റേയും നേതൃത്വത്തിലാ ണ് 800 വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്.സിപിഎം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശന കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടോമി തോമസ്,പി മുസ്തഫ,വി അബ്ദുള്‍ സലീം എന്നിവര്‍ സംസാരിച്ചു.