മണ്ണാര്‍ക്കാട് :നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ ഒരു ദിവസത്തെക്കുള്ള അരി ഉള്‍പ്പടെയുള്ള പലചരക്ക്, പച്ചക്കറി സാധനങ്ങളും മറ്റൊരു ദിവസ ത്തേക്കുള്ള നൂറ് കിലോ ചിക്കനും നല്‍കി ഡി.എച്ച് .എച്ച്.എസ് ജീവ നക്കാര്‍ മാതൃകയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് കാസി മില്‍നിന്നും നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഭക്ഷ്യ വിഭ വങ്ങള്‍ ഏറ്റുവാങ്ങി.നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ ര്‍മാന്‍ ഷഫീഖ് റഹ് മാന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം,രാധാകൃഷ്ണന്‍, കെ.പി.എ സലീം. സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്, ടി.കെ സലാം,സി.കെ റിയാസ്, പി.ഹംസ, ഷമീര്‍ മണ ലടി, മുഹമ്മദ് ഷമീര്‍, സി.കെ സദക്കത്തുള്ള എന്നിവര്‍ സംബന്ധി ച്ചു.