അലനല്ലൂര്‍: പഞ്ചായത്തിലെ ആലുങ്ങല്‍ വാര്‍ഡിലുള്ള തിരുവാല പ്പറ്റ പ്രദേശത്തുകാര്‍ക്ക് റേഷന്‍ സാധനങ്ങളും പച്ചക്കറി കിറ്റുകളും വീടുകളിലെത്തിച്ച് നല്‍കി വാര്‍ഡ് മെമ്പര്‍ മധുമാസ്റ്റര്‍.റേഷന്‍ കട കളില്‍ നേരിട്ടെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു.ഇത് കണ്ടറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ സാധ നങ്ങള്‍ പ്രദേശവാസികളുടെ വീടുകളിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചത്.വാര്‍ഡ് മെമ്പര്‍ മധുമാസ്റ്റര്‍,ഡിവൈഎഫ്‌ഐ ആലു ങ്ങല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍,ആര്‍ആര്‍ടി അംഗങ്ങള്‍ ചേര്‍ന്നാണ് ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിച്ചത്.