കാരാകുര്‍ശ്ശി: പഞ്ചായത്തിലെ ആകാശപ്പറവയിലെ അന്തേവാസി കള്‍ക്ക് കൈത്താങ്ങുമായി ഗ്രാമ പഞ്ചായത്തും പള്ളിക്കുറുപ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.അഞ്ച് ചാക്ക് അരി,പച്ചക്കറി,പലചരക്ക് എന്നി വയാണ് ഗ്രാമ പഞ്ചായത്തും സ്‌കൂളും ചേര്‍ന്ന് എത്തിച്ച് നല്‍കിയ ത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ട്രസ്റ്റ് അംഗം ജോണിക്ക് കൈമാറി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രുഗ്മിണി, മുന്‍ പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. മജീദ് ,വാര്‍ഡ് മെമ്പര്‍ പി സുഭാഷ്,അതുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.