അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്കും ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യ മാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദി ക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതി തീവ്രമായതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരിക്കുന്ന അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഓരോ പ്രദേശങ്ങളിലും നിസ്വാര്‍ത്ഥമായ പ്രവര്‍ ത്തനങ്ങളാണ് ആര്‍ആര്‍ടിയും ട്രോമ കെയര്‍ വളണ്ടിയര്‍മാരും കാഴ്ച വെക്കുന്നത്.ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടിനകത്തായ ജനങ്ങള്‍ ക്ക് ആവശ്യമായ മരുന്ന് മറ്റ് അവശ്യ സാധനങ്ങളെല്ലാം എത്തിച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃത രാണ് ആര്‍ആര്‍ടി അംഗങ്ങള്‍.ഗ്രാമ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ അഞ്ചു വീതം ആളുകളാണ് ആര്‍ആര്‍ടിയിലുള്ളത്.