കോട്ടോപ്പാടം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാല ക്കാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവിഴാംകുന്ന് യൂ ണിറ്റ് ജനറല്‍ സെക്രട്ടറി ഷാജിമോന്‍ വ്യാപാരികള്‍ നേരിടുന്ന പ്ര ശ്‌നങ്ങള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് വീഡിയോ സന്ദേശത്തി ലൂടെ സങ്കട ഹര്‍ജി സമര്‍പ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എംപി മുഹമ്മദ് ബാപ്പു,ട്രഷറര്‍ കെ സിദ്ദീഖ്,ജില്ലാ കൗണ്‍സില്‍ അംഗം പി സിദ്ദീഖ്, എക്‌സി അംഗം പി ബഷീര്‍,യൂത്ത് വിംഗ് പ്രസിഡന്റ് റഷീദ് പരു ത്തിയില്‍,സെക്രട്ടറി വി ഫിറോസ് എന്നിവര്‍ പങ്കെടുത്തു.