മണ്ണാര്‍ക്കാട്:ലോക്ക് ഡൗണില്‍ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമ്പോഴും ഓണ്‍ലൈന്‍ ഭീമമന്‍മാര്‍ക്ക് 24 മണിക്കൂറും പ്രവ ര്‍ത്തിക്കാന്‍ നല്‍കിയ അനുമതി തിരുത്തണമെന്നും സാധാരണ വ്യാപാരികള്‍ക്കും നിബന്ധനകള്‍ പാലിച്ച് സാധനങ്ങള്‍ ഓണ്‍ ലൈനില്‍ വിതരണം നടത്താനുള്ള അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് വീഡിയോ സന്ദേശത്തിലൂടെ നിവേദനം നല്‍കി. ഏകോപന സമിതിയുടെ പാലക്കാട് ജില്ലയിലെ മുഴുവന്‍ പ്രസി ഡന്റുമാരുമാണ് നിവേദനം നല്‍കിയത്.മണ്ണാര്‍ക്കാട് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബാസിത്ത് മുസ് ലിം,നിയോജക മണ്ഡലത്തെ പ്രതിനിധീകിരച്ച് രമേഷ് പൂര്‍ണ്ണിമ എന്നിവര്‍ നിവേദനം നല്‍കി.നിയോജക മണ്ഡല ത്തിലെ മറ്റ് 12 യൂണിറ്റുകളിലെ പ്രസിഡന്റുമാരും നിവേദനം സമര്‍പ്പിച്ചു.