കോട്ടോപ്പാടം:വൃക്കരോഗിയായ കോട്ടോപ്പാടം പാറപ്പുറം ചെരണി ക്കുഴിയില്‍ വീട്ടില്‍ സാദിഖലിയുടെ ചികിത്സക്ക് സഹായമെത്തിച്ച് ഒരു കൂട്ടം ഓട്ടോ കൂട്ടുകാര്‍.റാഫി ചോലയില്‍,സുരേഷ് ബാബു പെ രിമ്പടാരി,മനാഫ് 55,സജീഷ് പാറപ്പുറം എന്നിവരാണ് ധനസഹായ മെത്തിച്ച് നല്‍കിയത്.ഇരുവൃക്കകളും തകരാറിലായ സാദിഖലിയു ടെ ജീവിതം സങ്കടകരമാണ്.ദീര്‍ഘകാലം പ്രവാസ ജീ വിതം നയിച്ച സാദിഖിലെ സഹോദരന്റെ മരണവിവരമറിഞ്ഞാണ് നാട്ടിലെത്തി യത്.തിരിച്ച് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിധി വൃക്ക രോഗമായി സാദിഖലിയെ രോഗക്കിടക്കയിലേക്ക് തള്ളിയിട്ടത്. നാട്ടുകാരും ബന്ധുക്കളുടേയും സഹായത്തോടെയാണ് ഡയാലി സിസ് നടന്ന് വരുന്നത്.എത്രയും വേഗം വൃക്കമാറ്റി വെക്ക ണമെ ന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.