കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാ കൃഷ്ണന് നായര്‍, വൈസ് പ്രസിഡന്റ് മേരി സന്തോഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സഹദ് അരിയൂര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നൗഫല്‍ തങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.മറ്റു വാര്‍ഡ് മെമ്പര്‍മാര്‍,സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷാഹിന,പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു