മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്റമെന്റ് സോണിലുള്‍പ്പെട്ട മണ്ണാര്‍ക്കാട് നഗരസഭയിലെ ഒരു പ്രദേശത്ത് ക്വാറ ന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യഭക്ഷ്യ കിറ്റുകള്‍ നല്‍കി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.25-ാം വാര്‍ഡില്‍ കാഞ്ഞിരംപാടം കിഴക്കുംപുറം കോളനിയിലെ ഏഴുപതോളം വീടു കളിലേക്കായാണ് കിറ്റുകള്‍ നല്‍കിയത്.ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി വാര്‍ഡ് കൗണ്‍സിലര്‍ മാസിത സത്താറിന് ചെയര്‍ മാന്‍ കൈമാറി.കൗണ്‍സിലറുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍ സ് അംഗങ്ങള്‍ വഴിയാണ് കിറ്റുകള്‍ കുടുംബങ്ങളിലേക്കെത്തിച്ചത്. കോവിഡ് കാലത്ത് നഗരസഭയിലെ ആരും പട്ടിണി കിടക്കരു തെ ന്നും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ സധൈര്യം 94470 51773,94977 35798 എന്നീ നമ്പറുകളിലേക്ക് വിളിക്കാമെന്ന് ചെയര്‍മാന്‍ അറിയി ച്ചു.