അലനല്ലൂർ: കോവിഡ് വ്യാപനം രൂക്ഷമായ അലനല്ലൂർ ഗ്രാമപഞ്ചാ യത്തിലെ പ്രതിരോധ പ്രവർത്തനങ്ങളും നിലവിലെ സാഹചര്യവും നിയുക്ത എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീൻ വിലയിരുത്തി. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുതുതായി ഒരു ഡോക്ടറെ നിയമി ക്കാനും ഒഴിവുള്ള രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ പോസ്റ്റിലേക്ക് ഉടൻ നിയമനം നടത്താൻ ഡി.എം.ഒ യോട് ആവശ്യ പ്പെടാനും യോഗം തീരുമാനിച്ചു. നാഷണൽ ഹെൽത്ത് മിഷൻ മുഖേ ന അഡീഷണലായി ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ സേവനം ലഭ്യ മാക്കാൻ എം.എൽ.എ ഇടപെടും. ഗ്രാമപഞ്ചായത്ത് 2000 ആൻ്റിജൻ കിറ്റുകൾ വാങ്ങിക്കാനും ഇതുപയോഗിച്ച് വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനും തീരുമാനമായി. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മുളളത്ത് ലത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീർ തെക്കൻ, പി.ഷാനവാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ ബക്കർ, പി. മുസ്തഫ, ഹെൽത്ത് സൂപ്രണ്ട് ഡോ.റാബിയ, സൂപ്പര്‍വൈസര്‍ എം. നായായണൻ, എച്ച്.ഐ കെ.ഷംസുദ്ധീൻ, ജെ.എച്ച്.ഐ പ്രമോദ്കുമാർ, റഷീദ് ആലായൻ, കെ.വേണുഗോപാൽ എന്നിവർ സംസാരിച്ചു.