അഗളി:അട്ടപ്പാടിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍ കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനി ച്ചു.പരിശോധന വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.വെന്റി ലേ റ്റര്‍,ഓക്‌സിജന്‍ സൗകര്യങ്ങളും കൂടുതല്‍ കരുതിവെക്കും.ഊരുകളി ലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐടിഡിപിയുടെ ദ്രുതകര്‍ മ്മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.മൊബൈല്‍ മാവേലി സ്റ്റോര്‍ പരമാവധി ഊരുകളിലെത്തിക്കാനും, റേഷന്‍ സാധനങ്ങള്‍ ഊരുകളിലെത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അട്ടപ്പാടിയില്‍ ആദിവാസി ഊരുകളിലും പരിസരങ്ങളിലും കോ വിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ഹെല്‍ ത്ത് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. പ്രഭുദാസ്,ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വി സുരേഷ്‌കുമാര്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജെ തോംസണ്‍,ടിഇഒമാരായ എസ് സുധീപ്,അമല്‍ ,ബിനോ യ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഈശ്വരി രേശന്‍,മുന്‍ ബ്ലോക്ക് പഞ്ചാ യത്ത് അധ്യക്ഷന്‍ എം ആര്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. അട്ടപ്പാ ടിയില്‍ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യണമെന്ന് എംഎല്‍എ ഹോമിയോപ്പതി ഡിഎംഒയോട് ആവശ്യപ്പെട്ടു.