തെങ്കര: കോവിഡ്കാല സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് തെങ്കര മെഴുകുംപാറയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ബാലസംഘം പ്രവര്‍ത്തകര്‍.ഇന്ന് മെഴുകുംപാറ, ചെങ്ങോല്‍ക്കളം, മൂത്താരുകാവ് പരിസരം, കുന്നുംപുറം റേഷന്‍കട എന്നിവടങ്ങള്‍ ഇവര്‍ അണുവിമുക്തമാക്കി.
കഴിഞ്ഞ ദിവസം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടും ബങ്ങള്‍ക്ക് പെരുന്നാള്‍ ആഘോഷത്തിന് സഹായഹസ്തവുമായും ഇവര്‍ എത്തിയിരുന്നു.സിപിഎം മെഴുകുംപാറ ബ്രാഞ്ച് അംഗം സതീഷ് ചേലഞ്ചേരി,ഡിവൈഎഫ്‌ഐ തെങ്കര മേഖല സെക്രട്ടറി വിവേക് തോലനൂര്‍, വിജയന്‍,കണ്ണപ്പന്‍, കിരണ്‍,അരുണ്‍,അഭിജിത്ത്, ശ്യാം,വിഷ്ണു,ശിവപ്രസാദ്,ഷാരോണ്‍,രാജേഷ് എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.