മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ സമയത്തെ വാടക ഒഴിവാക്കി വ്യാപാ രി മാതൃകയായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗവും മണ്ണാര്‍ക്കാട് ജനത ഹോം ടെക്ക് സ്ഥാപന ഉടമയുമായ സജിയാണ് കോടതിപ്പടിയിലെ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടത്തിലെ ഇരുപതോളം മുറി കളില്‍ വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ക്ക് മെയ് മാസം രണ്ടാം തിയ്യതി മുതല്‍ പതിനാറാം തിയ്യതിവരെയുള്ള ലോക്ക് ഡൗണില്‍ അടച്ചിടുന്ന ദിവസങ്ങളിലെ മുഴുവന്‍ വാടകയും ഒഴുവാക്കി കൊ ടുത്തത്. ഇന്നത്തെ അവസ്ഥയില്‍ ഒരു മുറി വാടകക്കെടുത്ത് ഒരു സ്ഥാപനം നടത്തികൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയാവുന്ന ഒരു വ്യാപാരിയായത് കൊണ്ടാണ് താന്‍ ഇതിന് തയ്യാ റായതെന്ന് എന്ന് സജി അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഒന്നാം ലോ ക്ഡൗണ്‍ കാലത്തും സജി കെട്ടിടവാടക ഒഴിവാക്കിയിരുന്നു. ഈ മാ ത്യക മറ്റു കെട്ടിട ഉടമകളും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.