മണ്ണാര്‍ക്കാട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയി രുത്തുന്നതിനായി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ആശു പത്രി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.വൈശാഖ് ഹോസ്പിറ്റലില്‍ 20 ബെഡ്, ക്രസറ്റ് ഹോസ്പിറ്റലില്‍ 12 ബെഡ് ,നഴ്സിംഗ് ഹോമില്‍ 40 ബെഡ് , സിവിആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ 50 ബെ ഡും 4 വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കാമെന്ന് പ്രതിനിധി കള്‍ അറിയിച്ചു.ന്യൂ അല്‍മ ആശുപത്രിയിലെ ഡോ. കമ്മാപ്പയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അത്യാവശ്യഘട്ട ങ്ങളില്‍ പ്രസവ കേസുകള്‍(കോവിഡ് കേസുകള്‍ ഉള്‍പ്പടെ) ഏറ്റെ ടുക്കാമെന്നും അറിയിച്ചതായി നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.