അഗളി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ അട്ടപ്പാടിയില്‍ പ്രതി രോധ നടപടികള്‍ക്കും രോഗികളെ ചികിത്സിക്കുന്നതിനും എം.ഇ. എസ് ആംബുലന്‍സ് വിട്ടു നല്‍കി. കോട്ടത്തറ ഗവണ്‍മെന്റ് ട്രൈ ബല്‍ ആശുപത്രിക്ക് വേണ്ടിയാണ് അട്ടപ്പാടി കക്കുപ്പടിയില്‍ പ്രവര്‍ ത്തിക്കുന്ന എം.ഇ.എസ് മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സ് ഇപ്പോള്‍ മുഴുവന്‍ സമയവും ഓടുന്നത്.എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മിറ്റി 2016ലാണ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോ ളേജിന്റെ സബ് സെന്റ്റര്‍ അട്ടപ്പാടിയില്‍ സ്ഥാപിച്ചത്. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥികള്‍,പി.ടി.എ, മാനേ ജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ 2017 ല്‍തന്നെ അട്ടപ്പാടി എം.ഇ.എസ് മെഡിക്കല്‍ സെന്ററില്‍ ആംബുലന്‍സ് സേവനവും ഒരുക്കിയിരുന്നു. കല്ലടി കോളേജിന്റെ ഒരു സോഷ്യല്‍ എക്സ്റ്റന്‍ ഷന്‍ പദ്ധതികൂടിയാണ് മെഡിക്കല്‍ സെന്റര്‍.ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടി മേഖലയില്‍ ഇരുപത്തി നാല് മണിക്കൂ റും മുടക്കം കൂടാതെ സേവനം ലഭിക്കുന്ന ഡ്രൈവറും വാഹനവു മാണ് എം.ഇ എസിന്റേത് എന്നത് കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ക്ക് ഏറെ ആശ്വാസകരമാണ്.