പാലക്കാട്:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നാല് സ്ഥലങ്ങളില്‍ കൂടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി ( സി.എഫ്.എല്‍.ടി.സി) കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, അഗളി എ.പി.ജെ. അബ്ദുള്‍ കലാം റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. വി ക്ടോറിയ കോളേജ് ബോയ്‌സ് ഹോസ്റ്റല്‍ ,പെരിങ്ങോട്ടുകുറുശ്ശി മോ ഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എന്നിവയാണ് സി.എഫ്.എല്‍.ടി.സി സെന്ററുകള്‍ക്കായി ഏറ്റെടുക്കാന്‍ ഉത്തരവായത്. മേല്‍പ്പറഞ്ഞ കെട്ടിടങ്ങളുടെ താക്കോലുകള്‍ ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ തദ്ദേ ശ സ്വയംഭരണ സ്ഥാപന മേധാവികളെ ഉടന്‍ ഏല്‍പ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.കെട്ടിടങ്ങളില്‍ സി.എഫ്. എല്‍.ടി. സി. കള്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കാനും ചകിത്സ യ്ക്കാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കാ നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ ഉത്തരവ് പ്രകാരം നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്.