അഗളി:അട്ടപ്പാടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ ജിതമാക്കി.ദ്രുത കര്‍മ സേനയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഊരു കള്‍ അടച്ചു.ഷോളയൂരില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചു. അംഗങ്ങ ള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസി ഡന്റ് രാമമൂര്‍ത്തി,എം.ആര്‍.ജിതേഷ്,എസ്.ഐ മാരായ അബ്ദുല്‍ ഖയ്യൂം,ബിന്നന്‍, സി.പി.ഒ.മനോജ് കുമാര്‍ സംബന്ധിച്ചു.
കാവുണ്ടിക്കല്‍ പുനര്‍ജനി മാനസികാരോഗ്യ ചികിത്സാ കേന്ദ്രം, കാ രുണ്യാശ്രമം എന്നിവടങ്ങളിലെ അന്തേവാസികള്‍ക്ക് രോഗം സ്ഥിരീ കരിച്ചതിനാല്‍ രോഗികളെ മാറ്റുകയും അണുവിമുക്തമാക്കുകയും ചെയ്തു.മനു പുന്നക്കോട്ടില്‍, ഹസീന ആദിത്യന്‍, വിഷ്ണു നേതൃത്വം നല്‍കി.അഗളി ഗ്രാമ പഞ്ചായത്തിനായി സ്വാമി വിവേകാനന്ദ മെഡി ക്കല്‍ മിഷന്‍ ആംബുലന്‍സ് വിട്ട് നല്‍കി. ആശുപത്രി മാനേജര്‍ അച്ചുതന്‍കുട്ടിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മ ണന്‍, വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഏറ്റു വാങ്ങി. നാഷ ണല്‍ ആയുഷ് മിഷന്‍ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണി റ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ മരുന്ന് വിതരണം മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.അജിഷ് കുരീത്തറ,ഡോ.ഷംനാദ് ഖാന്‍, ഡോ.സൗമ്യ എന്നിവര്‍ നടത്തി. ഒസത്തിയൂരിലും,കുളപ്പടിയിലും പ്രമോട്ടിറിനും ആശാ പ്രവര്‍ത്തകയ്ക്കും കൈമാറി.
പോസറ്റീവ് ആയി നില്‍ക്കുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്ന വര്‍ക്ക് ആശ്വാസം നല്‍കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ടെലി കൗണ്‍സിലിംഗ് ആരംഭിച്ചു. സമഗ്ര ആദിവാസി വികസന പദ്ധതിയുടെ മുഴുവന്‍ ടീമും ഇതിനു വേണ്ടി സജമായി. ഓരോ ഊരു കള്‍ തിരിച്ചു കൊണ്ട് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാ നും ഊരുകളുമായി സംബന്ധിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കു കയും ചെയ്തു. വീടുകളില്‍ ഒറ്റപ്പെട്ട നില്കുന്നവര്‍ക്കായി മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ടെലി കൗണ്‌സിലിംഗ് സജമാക്കിയത്.46 കേസുകളാണ് ടീം കൈകാര്യം ചെയ്തത്. അതോ ടൊപ്പം കുട്ടികളില്‍ കണ്ടുവരുന്ന ആത്മഹത്യ പ്രതിരോധിക്കാന്‍ ബ്രിഡ്ജ്കോഴ്സ് ടീച്ചര്മാരും ഓണ്‌ലൈനായി കുട്ടികളുമായി സംവ ദിക്കുന്നുണ്ട്. പല ഊരുകളിലും പുറത്തുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ യുവജന ക്ലബുകളും രംഗത്തിറങ്ങി. ക്വാ റൈന്റൈനില്‍ ഉള്ളവര്‍ ക്കും രോഗം ബാധിച്ചവര്‍ക്കും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ച് നല്‍കാന്‍ റിലീഫ് സെല്‍ കോട്ടത്തറ പ്രവര്‍ത്തനമാരംഭിച്ചു. ഫൈസല്‍ അന്‍വരി,ഇഖ്ബാല്‍ കോട്ടത്തറ,പി.എ.അഷറഫ്,നൗഷാദ് ചേന്നാട്ട് എന്നിവരുടെ നേതൃത്വം നല്‍കുന്നു.ഫോണ്‍ 9446154286.
ആദിവാസി ഊരുകളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന്റെ ഭാഗമാ യി ഷോളയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കോട്ടമല സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ ചുണ്ടകുളം, വെങ്കകടവ് , കോട്ടമല ഊരുകാര്‍ക്കായി വാക്‌സിനേഷന്‍നടത്തി.ചുണ്ടകുളം ഊര് മൂപ്പന്‍ ദാസ മൂപ്പന്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ എഴു പതു പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.മെഡിക്കല്‍ ഓഫീസര്‍ മുസ്ത ഫ ജെ.എച്ച്.ഐ.മാരായകാളി സ്വാമി, പി.കെ.ലാല്‍, ജെ.പി. എച്ച്എന്‍ മാരായ പ്രിയ, സേതുലക്ഷ്മി പ്രമോട്ടര്‍ സബിത, തങ്കമണി, അനിമേറ്റര്‍ റീന, സ്‌കൂള്‍ അധ്യാപിക സുനിത ആശാ വര്‍ക്കര്‍ സുന്ദരി വാര്‍ഡ് മെമ്പര്‍ ജി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍ കി., ഷോളയൂര്‍ പഞ്ചായത്തിലെ 54 ഊരുകളില്‍ ഈ മാസം വാക്‌സി നേഷന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.