മണ്ണാര്‍ക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശി സുധമ മാഹ് തോ (23) ആണ് വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.അഗളി ഒമ്മല കാറ്റുമുക്കിലായിരുന്നു സംഭവം നടന്നത്.കിണറിനകത്ത് വൃത്തിയാക്കുന്നതിനിടെ മണ്ണി ടിയുകയായിരുന്നു. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി സോനു എന്നയാളും അകപ്പെട്ടിരുന്നു.നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സോനുവിനെ പുറത്തെടുക്കാനായെങ്കിലും സുധമയെ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞയുടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും കിണറിനകത്ത് അകപ്പെട്ടയാളെ പുറത്തെടുക്കാനായില്ല. വട്ടമ്പ ലത്ത് നിന്ന് പോയ ഫയര്‍ഫോഴ്‌സ് വാഹനം കള്ളമലയില്‍ തകരാ റിലായത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്ക ണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലം അഡ്വ.
എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, യു.ഡി എഫ് നേതാക്കളായ എം.ആര്‍ സത്യന്‍, ഷിബു സിറിയക്, ജോബി കുരീക്കാട്ടില്‍, സന്തോഷ്, ഷിബു, മണി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.