കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകട പരമ്പര.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഴ പെയ്ത സമയ ത്തായിരുന്നു അപകടങ്ങള്‍.മിനുട്ടുകളുടെ വ്യത്യാസത്തിലാണ് മൂന്നിടങ്ങളില്‍ വാഹനാപകടം ഉണ്ടായത്.ആര്‍ക്കും പരിക്കില്ല. ദേ ശീയപാത കല്ലടിക്കോട് പാറോക്കോട് ദാറുല്‍ അമന്‍ സ്‌കൂളിന് മുന്‍ വശം ബസ്സും ടെമ്പോ വാനും കൂട്ടിയിടിച്ചു.ടെമ്പോ വാനിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും ഡ്രൈവര്‍ക്ക് അപായമു ണ്ടാ യില്ല.
പെരിങ്ങോട്ടുകുര്‍ശ്ശിയില്‍ നിന്നും വൈക്കോല്‍ കയറ്റി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു ടെമ്പോവാന്‍.മണ്ണാര്‍ക്കാട് നിന്നും പാലക്കാട്ടേക്ക്‌ലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മി ലാണ് ഇടിച്ചത് ഇരു വാഹനങ്ങളും വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബ്രേക്ക് ചവിട്ടിയതോടെ വാഹനം തെ ന്നിപ്പോയി ബസ്സില്‍ തട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മണ്ണാര്‍ക്കാട് നിന്നും കോഴി ലോഡ് ഇറക്കി തിരിച്ചു പോവുകയാ യിരുന്ന ലോറിയും കല്ലടിക്കോട് നിന്നും കരിമ്പയിലേക്കു വരിക യായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്.ഇറക്കം ഇറങ്ങി വരുകയായി രുന്ന ലോറി മഴയില്‍ നിയന്ത്രണം വിടുകയും ബ്രൈക് ചവിട്ടിയതോ ടെ എതിര്‍ ദിശയിലേക്കു തെന്നിമാറുകയുമായിരുന്നു ഇതിനിടെ ലോറിയുടെ പുറകുവശം കാറില്‍ ഇടിക്കുകയാണ് ഉണ്ടായത്. കാറി ന്റെ മുന്‍വശം തകര്‍ന്നു.
ഈ അപകടമുണ്ടായതിന്റെ താട്ടുതാഴെ മണ്ണാര്‍ക്കാട് ഭാഗത്തു നി ന്നും വന്ന ലോറി നിയന്ത്രണം വിട്ടു കറങ്ങിത്തിരിഞ്ഞ് റോഡിനു കുറുകെ നിന്നെങ്കിലും മറ്റു അപകടങ്ങള്‍ ഉണ്ടായില്ല.
തച്ചമ്പാറക്ക് സമീപം മുള്ളത്ത് പാറയിലും കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു.കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും മാതാപിതാ ക്കളും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മണ്ണാര്‍ക്കാടിന് സമീപം വിയ്യക്കുറുശ്ശിയിലും കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് അപകടമുണ്ടായി.