അലനല്ലൂര്‍: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി യ അഡ്വ.എന്‍.ഷംസുദ്ദീന്‍ അലനല്ലൂരിലെത്തി യു.ഡി.എഫ് നേതാ ക്കളെ സന്ദര്‍ശിച്ചു. മികച്ച ഭൂരിപക്ഷത്തിനും നല്‍കിയ പിന്തുണ ക്കും നന്ദിയറിയിച്ചാണ് എന്‍.ഷംസുദ്ധീന്‍ അലനല്ലൂരിലെയും കര്‍ ക്കിടാംകുന്നിലെയും നേതാക്കളെ സന്ദര്‍ശിച്ചത്.ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.പ്രദേശത്ത് നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.വീഡിയോ സന്ദേശത്തിലൂ ടെ ഷംസുദ്ദീന്‍ വോട്ടര്‍മാരോട് നന്ദി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനങ്ങളെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും തല്‍സ്ഥിതി മാറുന്ന മുറക്ക് ഓ രോ പ്രദേശത്തും എത്തി നല്‍കിയ പിന്തുണക്ക് നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ റഷീദ് ആലായന്‍, ബഷീര്‍ തെക്കന്‍, കെ.വേണുഗോപാല്‍, തച്ചമ്പറ്റ ഹംസ, കാസിം ആലായന്‍, ആലായന്‍ മുഹമ്മദലി, വി.സി രാമദാസ്, സൈനുദ്ധീന്‍ ആലായന്‍, കെ.ഉസ്മാന്‍, ഹബീബുള്ള അന്‍സാരി, സി. ബഷീര്‍, സുഗുണകുമാരി, ഹംസ ആക്കാടന്‍, രവി ചൂരക്കാട്ടില്‍, അ ബ്ദു കിടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, പി.ജി മോഹനന്‍, ഫൈസല്‍ നാലിനകത്ത്, നസീഫ് പാലക്കാഴി, കെ.മുഹമദ് ഖസാലി, അസീസ് കാര, കെ.മണി കണ്ഠരാജീവ്, ടി.എ റസാക്ക്, അഷ്‌റഫ് എന്ന ഇണ്ണി, സലാം പുളിക്കല്‍, വി.അബ്ദുപ്പു ഹാജി, ഇ.എം അഷ്‌റഫ്, കെ.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചാ യത്തംഗം എം.മെഹര്‍ബാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഷൗക്ക ത്തലി, അനിത വിത്തനോട്ടില്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!